സുശാന്തിന്റെ മരണം; ചൂഷണം നടത്തിയ നടി റിയക്കെതിരെ കേസെടുക്കണമെന്ന് ഹര്‍ജി

single-img
21 June 2020

കഴിഞ്ഞ ആഴ്ചയിൽ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുക്കണമെന്ന് ബീഹാറിലെ മുസഫര്‍പുര്‍ കോടതിയിൽ ഹർജി. പ്രദേശത്തെ പഠാഹി നിവാസിയായ കുന്ദന്‍ കുമാറാണ് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് കൊണ്ട് നടിക്കെതിരെ കോടതിയെ സമീപിച്ചത്. സുശാന്തിനെ ഇവർ മാനസികമായും സാമ്പത്തികമായും അതാണ് ആത്മഹത്യയിലേക്ക് നയിക്കപ്പെ ട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു.

നടിക്കെതിരെ ഐപിസി സെക്ഷന്‍ 306, 420 എന്നീ വകുപ്പു ചുമത്തണം എന്നാണു ഹർജിയിലെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒന്‍പത് മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് റിയ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. മാത്രമല്ല, ലോക്ഡൗണ്‍ സമയത്ത് റിയ സുശാന്തിനൊപ്പം ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നതെന്നും പരസ്പരം വഴക്കുണ്ടായിരുന്നതിനെത്തുടര്‍ന്ന് തിരിച്ച് പോവുകയായിരുന്നെന്നും റിയ പോലീസിനോട് പറഞ്ഞിരുന്നു.

പിന്നീടും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ വർഷം അവസാനത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഒരുമിച്ചൊരു വീട് വാങ്ങുന്നതിനെക്കുറിച്ചും ആലോചനകളുണ്ടായിരുന്നെന്ന് റിയ പോലീസിന് മൊഴി നൽകുകയുണ്ടായി.