ഇനിയെന്താണെന്നറിയില്ല, തത്കാലം വായനയും ഉറക്കവും മാത്രം: മലാല

single-img
20 June 2020

നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായി ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയത് വലിയ വാർത്തയായിരുന്നു. ബിരുദ സ്വീകരണത്തോടനുബന്ധിച്ചുള്ള  ആഘോഷ വേളയില്‍ നിന്നുള്ളയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

രസകരമായൊരു കുറിപ്പോടെയാണ് മലാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ” എന്റെ ഇപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല, ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് എന്നിവയില്‍ ബിരുദം നേടിയിരിക്കുന്നു. ഇനി മുന്നിലുള്ളത് എന്താണെന്നറിയില്ല. തല്‍ക്കാലം നെറ്റ്‌നെറ്റ്ഫ്‌ളിക്സും വായനയും ഉറക്കവുമൊക്കെയായി പോകും’- മലാല കുറിച്ചു.

ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്സിലും എക്കണോമിക്സിലുമാണ് മലാല ബിരുദം നേടിയിരിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.