സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 57 പേര്‍ക്ക് രോഗ വിമുക്തി

single-img
20 June 2020

കേരളത്തില്‍ ഇന്ന് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വരെയുള്ള സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കണക്കാണിത്. രോഗം സ്ഥിരീകരിച്ചവരിൽ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം ബാധിച്ചു.

കൊല്ലം – 24, പാലക്കാട് – 23, പത്തനംതിട്ട – 17, കോഴിക്കോട് – 12, എറണാകുളം – 3, കോട്ടയം – 11, കാസര്‍കോട് – 7, തൃശ്ശൂര്‍ – 6, മലപ്പുറം – വയനാട് – തിരുവനന്തപുരം – 5 വീതം, കണ്ണൂര്‍, ആലപ്പുഴ – 4, ഇടുക്കി – 1. എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് ആകെ 4217 സാംപിളുകൾ പരിശോധിച്ചു. ഇതേവരെ കേരളത്തിൽ ആകെ 3039 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേർ നിലവിൽ ചികിത്സയിലും 139402 പേർ നിരീക്ഷണത്തിലുമുണ്ട്. ഇവരിൽ 2036 പേർ ആശുപത്രിയിലാണ്.

288 പേരെയാണ് ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. ഇതേവരെ 1,78,559 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 37,137 സാംപിളുകൾ ശേഖരിച്ചു 37,012 എണ്ണം ഇതിൽ നെഗറ്റീവാണ്. സംസ്ഥാനത്താകെ 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.