നവജാത ശിശുവിനെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; കൊച്ചിയില്‍ പിതാവ് അറസ്റ്റില്‍

single-img
20 June 2020

കൊച്ചി അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തതിനെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. അങ്കമാലി സ്വദേശിയായ ഷൈജു തോമസാണ് പിടിയിലായത്.

ഇന്ന് പുലര്‍ച്ചെ കരഞ്ഞ കുട്ടിയെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശി. ബോധം നഷ്ടമായപ്പോൾ കുഞ്ഞിനെ കട്ടിലിൽ എറിയുകയായിരുന്നു. ഭാര്യയുടെ കൈയ്യിലിരുന്ന കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. സംശയരോഗം മുൻപ് തന്നെ ഉണ്ടായിരുന്ന പുറമെ പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ്‌ ക്രൂര കൃത്യം ചെയ്യാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു.