രാഹുല്‍ ഗാന്ധിക്ക് ഇന്ന് അമ്പതാം പിറന്നാള്‍: അമ്പത് ലക്ഷം ഭക്ഷണ പൊതികളും പിപിഇ കിറ്റുകളും വിതരം ചെയ്ത് കോൺഗ്രസ്

single-img
19 June 2020

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് അമ്പതാം പിറന്നാള്‍. കോവിഡ് മഹാമാരിയുടെയും അതിര്‍ത്തിയിലെ സൈനികരുടെ വീരമൃത്യുവിന്റെയും പശ്ചാത്തലത്തില്‍ വലിയ ജന്‍മദിനാഘോഷങ്ങളില്ല. അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കുമൊപ്പം കേക്ക് മുറിക്കുന്നതില്‍ ആഘോഷം ഒതുങ്ങും. 

മുന്‍ അധ്യക്ഷന്റെ അമ്പതാം പിറന്നാളില്‍ അമ്പത് ലക്ഷം ഭക്ഷണ പൊതികള്‍ വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനം. കോവിഡ് പ്രതിരോധത്തിനായി പിപിഇ കിറ്റുകളും സാനിറ്റൈസറുകളും മാസ്‌കുകളും വിതരണം ചെയ്യും.