തീക്കട്ടയിൽ ഉറുമ്പരിച്ചു: ആലപ്പുഴയിൽ പൊലീസ് ജീപ്പുമായി കള്ളൻ കടന്നു

single-img
19 June 2020

ആലപ്പുഴയിൽ പൊലീസ് വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി. ഷോറൂമില്‍ സര്‍വ്വീസിന് നല്‍കിയ വാഹനം മോഷ്ടിച്ചുകടന്ന ആലപ്പുഴ സക്കറിയ ബസാറില്‍ നിസാറിനെയാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ വാഹനമാണ് ഷോറൂമില്‍ നിന്നും നിസാര്‍ കടത്തിക്കൊണ്ടു പോയത്. 

തൃശ്ശൂര്‍ മണ്ണുത്തിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ക്കായാണ് വാഹനം ആലപ്പുഴ നഗരത്തിലെ മഹീന്ദ്ര ഷോറൂമില്‍ എത്തിച്ചിരുന്നത്.

വാഹനം നഷ്ടപ്പെട്ടതായി മനസിലാക്കിയ ഷോറും അധികൃതര്‍ ഉടനെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ആലപ്പുഴയിലും സമീപജില്ലകളിലും നടത്തിയ തെരച്ചിലിലാണ് തൃശ്ശൂര്‍ മണ്ണുത്തിയില്‍ വച്ച് പൊലീസ് വാഹനം കണ്ടെത്തുന്നത്. നിസാറും വണ്ടിയും ഇപ്പോള്‍ മണ്ണുത്തി പൊലീസ് സ്‌റ്റേഷനിലാണുള്ളത്.