അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുള്ള സമയമായി: ബിജെപി എംപി

single-img
19 June 2020

ലഡാക് സംഘര്‍ഷത്തിനു പിന്നാലെ ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കേണ്ട സമയമിതാണെന്ന് ലഡാക്കില്‍ നിന്നുളള ബിജെപി എംപി ജാംയാങ് സെറിങ്.  1962 ലെ യുദ്ധത്തില്‍ ചൈനീസ് സൈന്യം കൈവശപ്പെടുത്തിയ അക്‌സായ് ചിന്‍ ഇന്ത്യ തിരിച്ചു പിടിക്കണമെന്നും അദേഹം പ്രതികരിച്ചു.

നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വത്തിന് ശേഷം അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുള്ള സമയമായെന്നാണ് താന്‍ കരുതുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം 2016 ലെ ഉറി ആക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌ട്രെെക്ക് നടത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി മോഡിയുടെ പ്രതികരണം ഇപ്പോഴുണ്ടായതിന് സമാനമായിരുന്നുവെന്നും എംപി മുന്നറിയിപ്പ് നല്‍കി.

ലഡാക്കിലെ ജനം രാജ്യം എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കും. അതിനാല്‍ തങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരമാണ് വേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.