വയനാട്ടില്‍ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു

single-img
17 June 2020

വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ വീടിനടുത്ത കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു. ആദിവാസി മേഖലയായ ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാര്‍ (22) ആണ് ദാരുണമായി മരിച്ചത്. ഇയാൾ \ പുല്‍പ്പള്ളി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.

ഇന്നലെയായിരുന്നു വിറക് ശേഖരിക്കാനായി ശിവകുമാര്‍ വനത്തിലേക്ക് പോയത്. തുടർന്ന് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ്‌ ചെതലയം വനത്തിൽ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.