നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

single-img
15 June 2020

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ സംസ്‌കാര ചടങ്ങുകള്‍ മുംബൈ വിലേ പാര്‍ലെ ശ്മശാനത്തില്‍ വൈകീട്ട് നാലോടെ നടന്നു. ബീഹാറിലെ പാട്നയില്‍ നിന്ന് സുശാന്തിന്റെ അച്ഛനും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും മുംബൈയില്‍ എത്തിയതിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

സിനിമാ ലോകത്തുനിന്നും ബോളിവുഡ് താരങ്ങളായ കൃതി സനോണ്‍, ശ്രദ്ധ കപൂര്‍, വിവേക് ഒബ്റോയ്, രണ്‍വീര്‍ ഷൂരി, വരുണ്‍ ശര്‍മ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്നലെ പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്രയിലെ വസതിയിലാണ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് വിഷാദത്തിന് അടിമയായിരുന്നുവെന്നും കഴിഞ്ഞ ആറു മാസമായി ചികിത്സയിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. എന്നാല്‍ ഈ മരണം ഒരു കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.