നാം ഉറങ്ങുമ്പോള്‍ കൊറോണ വൈറസും ഉറങ്ങും; വിചിത്ര വാദവുമായി പാകിസ്താൻ രാഷ്ട്രീയ നേതാവ്

single-img
14 June 2020

അതിരൂക്ഷമായി പാകിസ്താനില്‍ കൊറോണവൈറസ് വ്യാപിക്കുമ്പോഴും രോഗത്തെ നിര്‍ത്താനുള്ള വിചിത്ര മാര്‍ഗവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാക് രാഷ്ട്രീയ നേതാവായ ഫസല്‍ -ഉര്‍- റഹ്മാന്‍. നാം ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്.അതിനാലാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് നിര്‍ദേശിക്കുന്നതെന്നും മുതിര്‍ന്ന നാഷണല്‍ അസംബ്ലി നേതാവായ ഫസല്‍ പറയുന്നു.

“നാം എപ്പോഴൊക്കെ കൂടുതല്‍ ഉറങ്ങുന്നുവോ, അപ്പോഴൊക്കെ വൈറസും ഉറങ്ങും. അതിനാല്‍ അതിന് നിങ്ങളെ ഉപദ്രവിക്കാനും സാധിക്കില്ല. അതേപോലെ തന്നെ നമ്മള്‍ ഉറങ്ങുമ്പോള്‍ വൈറസും ഉറങ്ങുന്നത് പോലെ നമ്മള്‍ മരിക്കുമ്പോഴേ അതും മരിക്കുകയുള്ളു” – അദ്ദേഹം പറയുന്നു.

ഫസല്‍ ഇങ്ങിനെ പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഒരുപാട് പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. വൈറസ് സംസാരിക്കുമ്പോഴാകാം ഇദ്ദേഹവും സംസാരിക്കുന്നതെന്നാണ് ഒരാള്‍ ട്വിറ്ററില്‍ എഴുതിയത്.