വണ്ടിയോട്ടവും തെറിവിളിയും മാത്രം മിച്ചം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച സ്വി​ഗ്ഗിക്കെതിരെ ജീവനക്കാർ സമരത്തിൽ

single-img
13 June 2020

തങ്ങളുടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ സ്വി​ഗ്ഗി ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലെ​ത്തി. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ മാ​നേ​ജ്മെ​ന്‍റ് ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി​ട്ടി​ല്ലെന്ന് ജീവനക്കാർ പറയുന്നു. 

ഭക്ഷണം വിതരണം ചെയ്യുവാൻ ആത്മാർത്ഥതയോടെയാണ് ജോലി ചെയ്യുന്തെങ്കിലും ജീവനക്കാരെ തഴയുന്ന നടപടിയാണ് സ്വിഗ്ഗിയിൽ നിന്നുമുണ്ടാകുന്നതെന്ന് അവർ പറയുന്നു. നിരന്തരമായി വാഹനം ഓടിയും ഭക്ഷണം താമസിക്കുന്നതിന് ഉപഭോക്താക്കളുടെ ചീത്തവിളികൾ മുഴുവൻ കേൾക്കുന്നുവെങ്കിലും  ജീ​വ​ന​ക്കാ​രു​ടെ ഇ​ൻ​സെ​ന്‍റീ​വ് അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച​ിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

3000ലേ​റെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലാ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​രംം ജി​ല്ല​യി​ലെ സ്വി​ഗ്ഗി ആ​പ് സേ​വ​ന​ങ്ങ​ൾ നി​ല​ച്ചി​രി​ക്കു​യാ​ണ്. കോ​വി​ഡ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യേ​ത്തു​ട​ർ​ന്നാ​ണ്് ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​ട്ടി​ക്കു​റ​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് മാ​നേ​ജ്മെ​ന്‍റ് നി​ല​പാ​ട്.