സ്പീക്ക്അപ്‌വാരിയേഴ്‌സ്: ചാനലില്‍ കോണ്‍ഗ്രനിനായി സംസാരിക്കാന്‍ വക്താക്കളെ കണ്ടെത്താന്‍ പുതിയ പദ്ധതി

single-img
13 June 2020

ചാനലുകളിൽ പാർട്ടിയെ പ്രതിനിധീകരിച്ചു സംസാരിക്കാൻ പാര്‍ട്ടി വക്താക്കളെ കണ്ടെത്തുന്നതിനായി സ്പീക്ക്അപ്‌വാരിയേഴ്‌സ് എന്ന പേരിൽ പുതിയ പ്രചാരണവുമായി കോണ്‍ഗ്രസ്. ഇതിലൂടെ കണ്ടെത്തുന്ന മികച്ച പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ വക്താവാകാം. നേരത്തെ കൊവിഡ് വൈറസ് ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറയാന്‍ ആവശ്യപ്പെട്ട് #സ്പീക്ക്അപ് ഇന്ത്യ എന്ന പ്രചരണം കോണ്‍ഗ്രസ് നടത്തിയിരുന്നു.

അത്തരത്തിൽ പ്രചരണം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് ഈ രീതിയിലും #സ്പീക്ക്പീക്ക്അപ്‌വാരിയേഴ്‌സ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളിൽ കോണ്‍ഗ്രസ് ഉയർത്തുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന വീഡിയോ തയ്യാറാക്കാനാണ് പ്രവര്‍ത്തകരോടും ജനങ്ങളോടും പാർട്ടി ഇതിനായി ആവശ്യപ്പെടുന്നത്.

ഇത്തരത്തിൽ മികച്ച വിഡീയോ തയ്യാറാക്കുന്ന വ്യക്തിക്ക് ടെലിവിഷന്‍ ചാനലില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കാനുള്ള അവസരം നല്‍കുന്നതാണ് പദ്ധതി.