വന്ദേ ഭാരത്‌ മിഷന്‍: കേരളത്തിലേക്കുള്ള ഫ്ലൈറ്റുകള്‍ക്ക് ഇരട്ടിയായി ചാര്‍ജ് വര്‍ദ്ധിപ്പിച്ച നടപടി എയര്‍ഇന്ത്യ പിന്‍വലിച്ചു

single-img
13 June 2020

കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷന്‍റെ ഭാഗമായി കേരളത്തിലേക്ക് നടത്തുന്ന സര്‍വ്വീസുകള്‍ക്ക് ടിക്കറ്റിന് ഇരട്ടിയായി തുക ചാര്‍ജ് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് എയര്‍ ഇന്ത്യ പിന്മാറി. നാട്ടിലും പ്രവാസികള്‍ക്കിടയില്‍ തന്നെയും എയര്‍ഇന്ത്യയുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

കേരളത്തിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. മുൻപ് 950 സൗദി റിയാല്‍ ചാര്‍ജ് ചെയ്തിരുന്ന ദമ്മാം-കൊച്ചി യാത്രയ്ക്ക് 1703 സൗദി റിയാലാണ് വന്ദേഭാരത് മിഷന്‍റെ കീഴിലുള്ള സര്‍വ്വീസിന് ചാര്‍ജ് ചെയ്യാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചിരുന്നത്.