സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു

single-img
11 June 2020

പ്രമുഖ സിപിഎം നേതാവും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി കെ കുഞ്ഞനന്തന്‍ (70) അന്തരിച്ചു. ഏറെ കാലമായി ക്യാന്‍സര്‍ രോഗ ബാധിതനായിരുന്ന കുഞ്ഞനന്തന്‍ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു ഇന്ന് മരണമടഞ്ഞത്. വിവാദമായ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കുഞ്ഞനന്തന്‍ ചികിത്സാര്‍ത്ഥം ജാമ്യത്തിലായിരുന്നു.

ചികിത്സയ്ക്കായി മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി കുഞ്ഞനന്തന് ജാമ്യം അനുവദിച്ചിരുന്നത്. ഈ വര്‍ഷം മാര്‍ച്ച് 13നായിരുന്നു കോടതി ഈ ഇളവ് നല്‍കിയത് . ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു് ജാമ്യം.

ടി പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ 13-ാം പ്രതിയാണ് പികെ കുഞ്ഞനന്തന്‍. ഈ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് പി.കെ കുഞ്ഞനന്തനെ ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും വിചാരണക്കോടതി ശിക്ഷിച്ചത്.