കേരളത്തിൽ കാലവർഷം ശക്തമാകുന്നു; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

single-img
10 June 2020

കേരളത്തിൽ കാലവർഷം ശക്തമാകുന്നു. ഇതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഈ മാസം 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മാത്രമല്ല, ജില്ലയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്നും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യത ഉള്ളതിനാൽ തീര പ്രദേശത്തും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേപോലെ തന്നെ സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇതിനെ തുടർന്ന് നാളെ കോട്ടയം , എറണാകുളം. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടായിരിക്കും.

തെക്കന്‍ കേരളത്തില്‍ മഴ കുറവായിരിക്കും. കോഴിക്കോട്ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ നല്ല രീതിയിൽ മഴ ലഭിക്കും. സംസ്ഥാന തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പൊന്നുമില്ല. നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ 15 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ സ്ഥാപിച്ചു. പെയ്യുന്ന മഴയുടെ അളവ്, കാറ്റിന്‍റെ വേഗത,ദിശ.അന്തരീക്ഷ ആര്‍ദ്രത തുടങ്ങിയ വിവരങ്ങള്‍ ഇതുവഴി തത്സമയം ലഭ്യമാകും.