മുഖ്യമന്ത്രിയുടെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

single-img
9 June 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഇക്കഴിഞ്ഞ മേയ് 15-നാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നൽകിയത്.

ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. രണ്ടുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടുപേരും വിവാഹമോചിതരാണ്.

എസ്എഫ്‌ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. പിണറായി വിജയന്റെ മകള്‍ വീണ ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ബംഗളൂരുവിൽ സ്വന്തമായി ഐടി കമ്പനി നടത്തുകയാണ് വീണ.