പൊല്ലാപ്പ് അല്ല, ‘പോള്‍ ആപ്’; ഇനി കേരളാ പോലീസിന്‍റെ ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴില്‍

single-img
9 June 2020

കേരളാ പോ ലീസിന്റെ എല്ലാ സേവനങ്ങളും ഒരുമിക്കുന്ന പോള്‍ ആപ്പ് നാളെയെത്തും. ധാരാളം പോലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പോള്‍ ആപ്പ്. ഈ ആപ്പ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സമൂഹത്തിന് ആവശ്യമായ പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്‍, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ്, എഫ്‌ഐആര്‍ ഡോണ്‍ലോഡ്, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷന്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിര്‍ദേശങ്ങള്‍, ജനമൈത്രി സേവനങ്ങള്‍, സൈബര്‍ ബോധവല്‍ക്കരണം ട്രാഫിക് നിയമങ്ങള്‍, ബോധവല്‍ക്കരണ ഗെയിമുകള്‍, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍നമ്പറുകളും ഇ മെയില്‍ വിലാസങ്ങള്‍, ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഫീഡുകള്‍ തുടങ്ങി 27 സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ സമഗ്രമായ മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ആപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 15 ഓണ്‍ലൈന്‍ സേവങ്ങള്‍ കൂടി ആപ്പില്‍ വരും. ഇപ്പോൾ കോവിഡ് കാലമായതിനാല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് ആവശ്യങ്ങൾക്കായി ജനങ്ങള്‍ എത്തേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പോലീസിന്റെ അഭ്യര്‍ത്ഥന.