വിശാല്‍ നായകനായ ‘ചക്ര’യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

single-img
6 June 2020

വിശാല്‍ നായകനായ പുതിയ തമിഴ് സിനിമ ‘ ചക്ര ‘ യുടെ ഏറ്റവും പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. വിശാലും നായിക ശ്രദ്ധാ ശ്രീനാഥും ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ആധുനിക കാലത്തെ ഓണ്‍ലൈന്‍ ബിസിനസ് രംഗത് നിലനിൽക്കുന്ന കള്ളത്തരങ്ങളുടെയും ,വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള കഥയാണ് ചക്ര പറയുന്നത്. നായികയായ ശ്രദ്ധാ ശ്രീനാഥിനെ കൂടാതെ റെജിനാ കസാന്‍ഡ്രെയും മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ ഇതിൽ അവതരിപ്പിക്കുന്നുണ്ട്.

റോബോ ശങ്കര്‍, കെ. ആര്‍. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പുതുമുഖമായ എം എസ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് നിര്‍മിക്കുന്നത്. ഹിറ്റ് മേക്കർ യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.