പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
6 June 2020

പ്രശസ്ത പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവർ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, പാകിസ്താനിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുക്കുകയാണ്. ഇന്ത്യയിൽ മുന്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട ഉൾപ്പെട്ട മാധ്യമപ്രവര്‍ത്തകയായിരുന്നു മെഹര്‍ തരാര്‍.

കഴിഞ്ഞ ദിവസം മാത്രം അവിടെ 97 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. അവസാന 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്.