ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍

single-img
6 June 2020

നടി ഭാവനയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്ന് നടി മഞ്ജുവാര്യര്‍. ഇന്ന് ജന്മദിനം ആഘോഷിച്ച ഭാവനയ്ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു മഞ്ജു പിറന്നാൾആശംസകള്‍ അറിയിച്ചത്.‘ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു എന്നും എപ്പോഴും’ എന്നായിരുന്നു പിറന്നാള്‍ ആശംസ നേര്‍ന്ന് മഞ്ജു കുറിച്ചത്.

മഞ്ജുവിന് പുറമേ നടിമാരായ ശില്‍പബാല, മൃദുല മുരളി, ഷഫ്‌ന, സംവിധായകന്‍ ലാലിന്റെ മകള്‍ മോണിക്ക തുടങ്ങിയവരും ആശംസകളുമായി എത്തിയിരുന്നു. ഈ ലോകത്തിൽ എവിടെയെങ്കിലും ഒരു മൃഗത്തിന് മുറിവേറ്റാല്‍ ദിവസങ്ങളോളം ഇരുന്ന് കരയുന്ന മൃഗസ്‌നേഹിയാണ് ഭാവനയെന്നും ഗോസിപ്പ് ഉള്‍പ്പടെ സൂര്യന് താഴെയുള്ളതെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നുമാണ് മൃദുല എഴുതിയത്. കഴിഞ്ഞ ദിവസം
ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ഭാവന തൃശൂരിലെ വീട്ടില്‍ ക്വാറന്റീനിലാണ്.