കോൺഗ്രസ് നേതാവായ ന​വ​ജോ​ത് സിം​ഗ് സി​ദ്ദു ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലേക്ക്

single-img
5 June 2020

പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജോ​ത് സിം​ഗ് സി​ദ്ദു ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​രു​മെ​ന്ന് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത് കി​ഷോ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മു​ൻ ക്രി​ക്ക​റ്റ് താ​രം കൂ​ടി​യാ​യ സി​ദ്ദു കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​എ​പി​യി​ൽ ചേ​രു​മെ​ന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. 

സി​ദ്ദു​വി​ന്‍റെ പാ​ർ​ട്ടി മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്ന​തിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.  2017-ലാ​ണ് ബി​ജെ​പി വി​ട്ട് സി​ദ്ദു കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. അ​മ​രീ​ന്ദ​ർ സിം​ഗ് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രു​ന്ന സി​ദ്ദു, പി​ന്നീ​ട് രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സി​ദ്ദു​വി​നെ പാ​ർ​ട്ടി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.