ഒരു ജീൻസിന്റെ കഥ “മൈ ബ്ലഡി ജീൻസ്”

single-img
5 June 2020

ടൈറ്റ് ജീൻസ്‌ ഒരു പെൺകുട്ടിയെ റേപ്പിൽ നിന്നും രക്ഷിച്ചു

ഓരോ പതിനഞ്ച് മിനുട്ടിലും ഇന്ത്യയിൽ ഒരു പെൺകുട്ടി പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.എന്നാൽ യാഥാർഥ്യം അതിനുമുകളിൽ വരും. വർദ്ധിച്ചുവരുന്ന ഇത്തരം പീഡനങ്ങൾക്ക് കപട സദാചാരക്കാർ കുറ്റക്കാരനായി കാണുക സ്ത്രീകളുടെ വസ്ത്രധാരണത്തേയാണ്. അതിലെ പ്രധാന വില്ലനായിരുന്നു ” ജീൻസ് “. സ്ത്രീകൾക്ക് നേരെ നടക്കുന്നപീഡനങ്ങൾക്ക് കാരണം ജീൻസാണെന്ന് എത്ര വട്ടം നമ്മൾ കേട്ടിരിക്കുന്നു.
അതുപോലൊരു ജീൻസിന്റെ കഥയാണ്
“MY BLOODY JEANS”
JAS (Jee Thomas, Aamy, Shibil Najeeb) കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൈ ബ്ലഡി ജീൻസ് എന്ന ഷോർട്ട് ഫിലിം ഒരു പെൺകുട്ടിയുടെ ജീൻസിന്റെ , അഥവാ ജീൻസ് ധരിച്ച പെൺകുട്ടിയുടെ , അവളുടെ ഇഷ്ടങ്ങളുടെ , അവൾക്ക് മേൽ വന്ന് വീണ നോട്ടങ്ങളുടെ , അതിജീവനത്തിന്റെ കഥ

“മൈ ബ്ലഡി ജീൻസ്”

കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യുന്ന ഏതൊരു പെൺകുട്ടിയുടേയും ദിവസത്തിന്റെ തുടക്കത്തിലുള്ള തിരക്കുകൾക്കിടയിൽ നിന്നാണ് കഥ തുടങ്ങുന്നത്. തനിക്ക് സമ്മാനമായി കിട്ടിയ വലുപ്പം കുറച്ച് കുറഞ്ഞുപോയ ജീൻസ് കഷ്ടപ്പെട്ട് ധരിച്ച് ഓഫീസിലേക്കു പോകുന്ന ആ പെൺകുട്ടിയോടെ ദിവസത്തെ കഥയാണ് ഈ ഷോർട്ട് ഫിലിം.

ജീൻസ് അവളെ ആ ദിവസം ചിലത് ബോധ്യപ്പെടുത്തുന്നുണ്ട് ആ ജീൻസുകൊണ്ട് മാത്രം രക്ഷപ്പെടുന്നതിന്റെ സാഹചര്യത്തെ, അവസാനം കണ്ണാടിയിലേക്കുള്ള അവളുടെ നോട്ടത്തിൽ അതെല്ലാമുണ്ട്.

ഒരു ജീൻസുകൊണ്ട് മാത്രം
രക്ഷപ്പടുത്താൻ കഴിയുന്നതാണോ നമുക്ക് ചുറ്റുമുള്ള പെൺ ജീവിതങ്ങളെന്ന് വലിയൊരു ചോദ്യം ചോദിച്ചുകോണ്ടാണ് സിനിമ അവസാനിക്കുന്നത്. കാണുന്നവന്റെ ഉള്ളു പൊള്ളിക്കുന്ന ആ വലിയ ചോദ്യം തന്നെ ആയിരിക്കും ഈ സിനിമയ്ക്ക് നമ്മുടെ സമൂഹത്തിലെ പ്രസക്തി തീരുമാനിക്കുന്നതും.
തുടക്കകാരെങ്കിലും ഈ ഷോർട്ട്ഫിലിമിൽ അഭിനയിച്ചവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി പ്ര ത്തേകിച്ചു മേഘ്ന എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിതാര വിജയന്റെ പ്രകടനം.

നോർത്ത്‌ ഇന്ത്യയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ നിർമിച്ച ഈ ഷോർട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത് , ജീ തോമസ് ആമി ജീ & ഷിബിൽ നജീബ് എന്നീ മൂവർ സംഘത്തിന്റെ കയ്യടക്കത്തോടെയുള്ള മേക്കിംഗാണ്. കൂടാതെ എടുത്തു പറയേണ്ടത് ഇതിന്റെ തിരക്കഥയും ഡയലോഗും ഇവർ തന്നെ ആണ് ചെയ്തിരിക്കുന്നത് എന്നതാണ്. ഡയറക്ടർ തന്നെ അതിനെ കഥാഗതി തീരുമാനിക്കുമ്പോൾ ഉണ്ടാവുന്ന അൽഭുതം അത് ഈ ഷോർട്ട് ഫിലിമിൽ വ്യക്തമാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതിലെ കാഴ്ചകളാണ്. മികച്ച
കാഴ്ചകൾ നൽകിയത് പ്രശാന്ത് ബാബുവിന്റെ സിനിമാറ്റഗ്രഫി ആണ്. അളവൊന്ന് തെറ്റിയ ജീൻസിലൂടെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങൾ മുഴുവനും ഈ ചെറിയ വലിയ സിനിമ പ്രേഷകരിൽ എത്തിക്കുന്നുണ്ട്.

2020 ലെ ദാദ സാഹിബ് ഫാൽകെ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി മെൻഷൻ ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചു. കൂടാതെ ഇന്ത്യക്കകത്തേയും പുറത്തേയും നിരവധി ഫെസ്റ്റിവലുകളിൽ സ്ക്രീൻ ചെയ്യുന്നുമുണ്ട് ഈ കൊച്ചു ചിത്രം.ഒരു വലിയ സിനിമയ്ക്ക് മുൻപുള്ള JAS (Jee Thomas, Aamy, Shibil Najeeb) കൂട്ടുകെട്ടിന്റെ ആദ്യ സംരംഭം ആണിത്.