കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി രണ്ട് കോടി രൂപയുടെ സ്മാർട്ട് ഫോൺ സൗജന്യമായി നൽകി മാംഗോ ഫോൺ (എം ഫോൺ)

single-img
4 June 2020

കൊച്ചി: ഇന്ത്യൻ ഐ.എം.ഇ.ഐ ഇൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏക മാനുഫാക്ചറിങ്ങ് കമ്പനിയായ എം ഫോൺ കോവിഡ് 19 മഹാമാരിയെ തുടർന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തത് മൂലം ജൂൺ ഒന്നുമുതൽ മുതൽ കേരളത്തിൽ ഓൺലൈൻ വിദ്യാഭ്യാസം നടന്നു വരുന്നതിനിടയിൽ കേരളത്തിലെ നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് ഈ വിദ്യാഭ്യാസത്തിന് ഭാഗമാകാൻ കഴിയാതെ ബുദ്ധിമുട്ടിക്കുന്നത് കേരളം ഇന്നലെ ചർച്ച ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത മനോവിഷമ താൽ വളാംചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സാഹചര്യത്തിലും കഴിയാവുന്നത്ര നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നതിന് ആവശ്യമായ സ്മാർട്ട്ഫോണുകൾ ഫ്രീയായി എത്തിച്ചു നൽകുന്നതിന് ഇന്നലെ മുതൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള മാംഗോ ഫോൺ (എം ഫോൺ) ഇന്നലെ മുതൽ നിരവധി സന്നദ്ധസംഘടനകളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യും,ആർഷഭാരതിന്റെയും,സേവ് വയനാടിന്റെയും , മുങ്ങി നാനി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹായത്തോടുകൂടി കൂടി കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി മൊത്തമായി രണ്ട് കോടി രുപ വിലമതിക്കുന്ന ഫോണുകൾ കൈമാറിക്കൊണ്ടിരിക്കുകയാണ്.

ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് പകുതിയിൽ താഴെ വിലയ്ക്ക് ഏതാനും ദിവസം www.mphone.in എന്ന വെബ് സൈറ്റിൽ നിന്നും സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നതിനുള്ള ഉള്ള നടപടിയും കബനി സ്വീകരിച്ചിട്ടുണ്ട് , അതാത് ദിവസങ്ങളിൽ വാങ്ങുന്ന ഫോണുകൾ 24 മണിക്കൂറിനുള്ളിൽ കസ്റ്റമർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിയും കമ്പനി സ്വീകരിച്ചിട്ടുണ്ട് കേരളത്തിലെ ഏക സ്മാർട്ട്ഫോൺ കമ്പനി എന്ന നിലയ്ക്ക് ഈ മഹാമാരിയുടെ സമയത്ത് കേരളത്തിലെ വിദ്യാർത്ഥികളെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് കമ്പനിയുടെ ചെയർമാൻ റോജി അഗസ്റ്റിൻ പറഞ്ഞു.