ക്ലാസിൽ എപ്പോഴും സംസാരിക്കുന്ന അനുസരണയില്ലാത്ത കുട്ടി; പഴയ റിപ്പോർട്ട് കാർഡ് പങ്കുവച്ച് ദീപിക പദുക്കോൺ

single-img
3 June 2020

നടി സമന്ത അക്കിനേനി തന്റെ റിപ്പോർട്ട് കാർഡുകൾ പങ്കുവച്ചതിനു പിന്നാലെ തന്റെ റിപ്പോർട്ട് കാർഡുകളും പങ്കുവച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ റിപ്പോർട്ട് കാർഡുകളും ദീപിക പുറത്തുവിട്ടത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച റിപ്പോർട്ട് കാർഡുകൾ ഇപ്പോൾ വൈറലാണ്.

View this post on Instagram

Oh!🤷🏽‍♀️

A post shared by Deepika Padukone (@deepikapadukone) on

‘ദീപിക ഒരുപാട് പകൽക്കിനാവ് കാണുന്നു’, ‘ദീപിക ക്ലാസിലിരുന്ന് എപ്പോഴും സംസാരമാണ്’, ‘ദീപിക കർശനമായും നിർദ്ദേശങ്ങൾ പാലിക്കണം’ എന്നിങ്ങനെയാണ് റിപ്പോർട്ട് കാർഡുകളിലെ കമന്റുകൾ. ഭർത്ത്താവും നടനുമായ രൺവീർ സിംഗ് ഉൾപ്പെടെയുള്ളവർ ഈ പോസ്റ്റിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ‘കുഴപ്പക്കാരി’ എന്നാണ് രൺവീറിന്റെ കമന്റ്.

View this post on Instagram

Hmmmmm…🤔

A post shared by Deepika Padukone (@deepikapadukone) on

ഞായറാഴ്ചയാണ് സമന്ത തന്റെ റിപ്പോർട്ട് കാർഡുകൾ പങ്കുവച്ചത്. ‘അവൾ നന്നായി ചെയ്തു. സ്കൂളിന് ഒരു മുതൽക്കൂട്ടാണ് സമന്ത’ എന്നായിരുന്നു അവകളിലെ ഏറ്റവും ശ്രദ്ധേയമായ കുറിപ്പ്. മറ്റെല്ലാ റിപ്പോർട്ട് കാർഡുകളിലും സമന്തയെപ്പറ്റി മികച്ച അഭിപ്രായമാണ് അധ്യാപകർ രേഖപ്പെടുത്തിയിരിക്കുന്നത്.