ജോലി തേടി യുഎഇയില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ യുവതികളെ പീഡിപ്പിച്ചു; രക്ഷകരായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

single-img
31 May 2020

ജോലി തേടി യുഎഇയില്‍ എത്തിയ മലയാളികള്‍ ഉൾപ്പെടുന്ന മലയാളികള്‍ ഒന്‍പത് ഇന്ത്യന്‍ യുവതികളെ പീഡിപ്പിച്ചു. യുഎഇയിലെ ഹുജൈറയിലെ ഹോട്ടലുകളില്‍ നിരന്തര പീഡനത്തെ അതിജീവിച്ച യുവതികളെ രക്ഷപെടുത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഇതിൽ നാല് യുവതികളെ ഇന്ത്യയില്‍ തിരികെയെത്തിച്ചു. ബാക്കിയുള്ളവര്‍ ഇപ്പോൾ സുരക്ഷിതരാണെന്നും അധികം വൈകാതെ തന്നെ അവരെയും നാട്ടിലെത്തിക്കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. ആറ് മാസങ്ങൾക്ക് മുൻപായിരുന്നു കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ജോലി തേടി യുഎഇയില്‍ എത്തുന്നത്.

ഇവർക്ക് അവിടെ ഇവന്റ്‌സ് മാനേജര്‍, ബാര്‍ നര്‍ത്തകര്‍ തുടങ്ങിയ ജോലികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കൊണ്ട്പോയത്. പക്ഷെ ഫുജൈറയിലെ ഹോട്ടലില്‍ എത്തിയ ഇവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. മാതൃഹരമല്ല, ഇതിനെല്ലാം പുറമെ മറ്റൊരു ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതായും യുവതികള്‍ പറഞ്ഞു.

ഒളിക്ക് മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവര്‍ക്കും ഏജന്റ് വാഗ്ദാനം ചെയ്തത്. ഒരാഴ്ച യ്ക്ക് മുമ്പ് തമിഴ്‌നാട് സ്വദേശിയായ യുവതി അയച്ച ശബ്ദ സന്ദേശമാണ് ഇവരുടെ മോചനത്തിന് കാരണമായത്.