സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാതെ ജേക്കബ് തോമസ്: സര്‍വീസിലെ അവസാന ദിവസം കിടന്നുറങ്ങിയത് ഓഫീസിൽ

single-img
31 May 2020

ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു. സര്‍ക്കാരുമായി ഇടഞ്ഞ ഡിജിപി ജേക്കബ് തോമസ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാത്തത് കൗതുകമുണർത്തി. സര്‍വീസിലെ അവസാന ദിനമായ ഇന്നലെ ജേക്കബ് തോമസ് ഓഫീസിലാണ് കിടന്നുറങ്ങിയത്. ഓഫീസില്‍ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം  ജേക്കബ് തോമസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

5 വർഷത്തെ സർവീസിന് ശേഷമാണ് ജേക്കബ് തോമസ് റിട്ടയർ ചെയ്യുന്നത്. സിവില്‍ സര്‍വീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്നാണ് ജേക്കബ് തോമസ് പോസ്റ്റില്‍ കുറിച്ചത്.