രാജ്യത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം തീവ്ര നിയന്ത്രണം

single-img
30 May 2020

ഇന്ത്യയിൽ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെനീട്ടി. രോഗവ്യാപനത്തിന്റെ തീവ്ര ബാധിത പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുക. മറ്റുള്ള പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കും. അടുത്തമാസം 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

മറ്റുള്ള പ്രദേശങ്ങളില്‍ ജൂണ്‍ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാൽ, രാജ്യത്തെ ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

ഇപ്പോൾ കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ജൂലൈയിൽ സ്‌കൂളുകള്‍ തുറക്കാനാണ് സാധ്യത. എന്നാൽ അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് മാത്രമാകും തീരുമാനം എടുക്കുക. അതേപോലെ തന്നെ രാതികാല കര്‍ഫ്യൂ നിലവില്‍ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി ഇളവ് നല്‍കി.