കൊവിഡ് ചട്ട ലംഘനം: ബെന്നി ബെഹനാൻ എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

single-img
30 May 2020

സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൊവിഡ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച സംഭവത്തിൽ ബെന്നി ബെഹനാൻ എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. യുഡിഎഫ് കൊച്ചിയിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ ധർണയിൽ സാമൂഹിക അകലം പാലിക്കാത്തതെ പങ്കെടുത്തെന്ന് കാണിച്ചാണ് നടപടി.

ധർണ്ണയിൽ ബെന്നി ബെഹനാൻ എംപിക്കൊപ്പം ഉണ്ടായിരുന്ന ടി ജെ വിനോദ്, അനൂപ്‌ ജേക്കബ്, അൻവർ സാദത്ത് എന്നീ എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഏകദേശം 50 തിൽ അധികം പേർ പ്രതിഷേധ ധർണയിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.