പ്രതിഷേധക്കാരെ ഷൂട്ട്‌ ചെയ്യണമെന്ന ട്വീറ്റ് നീക്കം ചെയ്യും; ട്രംപിന് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

single-img
29 May 2020

യുഎസിൽ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്ന ആളുകളെ വെടിവെക്കണമെന്ന ട്രംപിന്റെ ട്വീറ്റ് താല്‍ക്കാലികമായി മായച്ച് നീക്കം ചെയ്യുമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍. ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റിന് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവില്‍ ട്വീറ്റിന്റെ സ്ഥാനത്ത് മുന്നറിയിപ്പുണ്ടെങ്കിലും ട്വീറ്റില്‍ ക്ലിക്ക് ചെയ്താല്‍ ട്വീറ്റ് വായിക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം നടന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ അമേരിക്കയിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ട്രംപ് ഇട്ട ട്വീറ്റ് വലിയ വിവാദമായിരിക്കുകയാണ്.

‘ഈ പ്രതിഷേധം നടത്തുന്ന കൊള്ളക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മകളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇതിനെ ഞാന്‍ അനുവദിക്കില്ല. ടിം വാല്‍സിലെ ഗവര്‍ണറുമായി സംസാരിക്കുകയും അദ്ദേഹത്തിനൊപ്പം സൈന്യം ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള പ്രതിസന്ധിയും നിയന്ത്രിക്കാമെന്നാണ് കരുതുന്നത്. പ്രതിഷേധക്കാര്‍ എപ്പോള്‍ കൊള്ളയടി ആക്രമണം നടക്കുന്നോ അപ്പോള്‍ ഷൂട്ടിംഗ് നടക്കും,’ ട്രംപ് ട്വീറ്റില്‍ പറയുന്നു.