പിണറായി വിജയൻ സമ്മതിച്ചാൽ പ്രവാസികളുടെ ക്വാറൻ്റെെന്‍ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍

single-img
28 May 2020

മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍  എംപി. എന്നാല്‍ ചെക്കുമായി കലക്ടറേറ്റില്‍ കയറിയിറങ്ങി നടക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മദ്യശാലകള്‍ തുറക്കാമെങ്കില്‍ അരാധനാലയങ്ങളു തുറക്കാമെന്നും മുരളീധരന്‍ പറഞ്ഞു. അരാധനാലയങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തു മദ്യവില്‍പന ഇന്നുമുതല്‍ പുനരാരംഭിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയത്. 877 കേന്ദ്രങ്ങളിലാണ് മദ്യവിതരണം. ഈ സാഹചര്യത്തിലാണ് മുരളീധരൻ്റെ പ്രതികരണമെത്തിയത്.