കൊവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അമേരിക്കയെ: അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍

single-img
27 May 2020

കൊവിഡ് ലോകമാകെ പ്രതിസന്ധി ഉയര്‍ത്തുന്നു എങ്കിലും അതിനാല്‍ അമേരിക്കയക്ക് തൊഴില്‍മേഖലയില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് വെളിപ്പെടുത്തി അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ). കൊവിഡ് പ്രതിസന്ധിയാല്‍ 35 കോടി തൊഴില്‍ നഷ്ടമാണ് ഏപ്രിലിലും ജൂണിലുമായി ലോകത്താകമാനം നഷ്ടപ്പെടുക എന്നാണ് സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇതിലെ ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാവുക അമേരിക്കയിലായിരിക്കും എന്നാണ് ഫലം.

കൊവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി ഒരു ലോക്ഡൗണ്‍ തലമുറയെ സൃഷ്ടിക്കുകയാണെന്നും യുവാക്കള്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖലയില്‍ അടുത്ത പത്തു വര്‍ഷത്തേക്ക് ഇതിന്റെ പ്രതിസന്ധി ഉണ്ടാവുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 2020 ന്‍റെ ആദ്യപാദത്തില്‍ തൊഴില്‍ പ്രതിസന്ധി ഏറ്റവും കുറഞ്ഞ രാജ്യത്തില്‍ നിന്നും ഏറ്റവും കൂടിയ രാജ്യത്തിലേക്ക് അമേരിക്ക മാറുകയായിരുന്നു.

ഇപ്പോള്‍ 24 വയസ്സിനു മുകളിലുള്ള ആറില്‍ ഒരാള്‍ക്ക് കൊവിഡ് തുടങ്ങിയതിനു ശേഷം അമേരിക്കയില്‍ ജോലി നഷ്ടമായിട്ടുണ്ട്. ഇത്തരത്തില്‍ പ്രതിസന്ധിയില്‍ കുരുങ്ങിയ യുവാക്കളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ അറിയിച്ചു.