ക്യാൻസര്‍ രോഗ ബാധിതയായിരുന്ന വയനാട് സ്വദേശിനിയായ കൊവിഡ് രോഗി മരിച്ചു

single-img
24 May 2020

കേരളത്തിൽ വീണ്ടും ഒരു കൊവിഡ് മരണം. വയനാട് സ്വദേശിനിയായ ക്യാൻസര്‍ രോഗ ബാധിതയാണ് കോഴിക്കോട്ട് ചികിത്സയിലിരിക്കെ മരിച്ചത്. കൽപ്പറ്റ സ്വദേശിനീയായ ആമിനക്ക്( 53 ) വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ഇവർ ഏറെക്കാലമായി ദുബൈയിൽ ആയിരുന്നു.

അവിടെ നിന്നും അസുഖം ബാധിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കാണ് നാട്ടിലെത്തിയത്. ദുബായിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ കൊച്ചി വഴി കോഴിക്കോട് എത്തുകയായിരുന്നു. അവിടെ നിന്നും ആദ്യം സ്വകാര്യ ആശുപത്രിയിലും അതിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെയ് ഇരുപതിനാണ് ആമിന ചികിത്സക്കായി നാട്ടിലെത്തുന്നത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സക്കിടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും നത്തുക.