യുപിയില്‍ ആറടി ഉയരമുള്ള അംബേദ്‌കര്‍ പ്രതിമ തകര്‍ത്തു

single-img
23 May 2020

യുപിയിൽ ഇന്ത്യൻ ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്കറുടെ ആറടി ഉയരമുള്ള പ്രതിമഅജ്ഞാതർ തകർത്തു. സംസ്ഥാനത്തെ ഔറായ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. പ്രതിമ തകർക്കപ്പെട്ട പിന്നാലെ ഗ്രാമത്തില്‍ ആളുകള്‍ ഒത്തുകൂടിയെന്നും പിന്നീട് പോലീസ് എത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നെന്നും എസ്പി രവീന്ദ്ര വര്‍മ്മ പറഞ്ഞു.

അക്രമ സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തകർക്കപ്പെട്ട പ്രതിമയ്ക്ക് പകരം പുതിയ പ്രതിമ സ്ഥാപിക്കുമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് നിലവിൽ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.