വെറുതെ ഇരിക്കാനില്ല; ക്വാറന്റീന്‍ കേന്ദ്രത്തില്‍ മിനി ജിം ഒരുക്കി പൃഥ്വിരാജ്

single-img
23 May 2020

ബ്ലസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം ഷൂട്ടിങ്ങിന് ശേഷം ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തിയ നടന്‍ പൃഥ്വിരാജ് മുൻകരുതലായി ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ്. പുതിയ സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടന്‍ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ ഭക്ഷണക്രമത്തിലും മറ്റും മാറ്റം വരുത്തിയെന്നാണ് സൂചന. അതിന്റെ നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് രാജു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം.

താമസിക്കുന്ന മുറിയില്‍ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ് താരം. ‘തിരികെ വീണ്ടും നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും.’ പൃഥ്വിരാജ് ജിം ഉപകരണങ്ങളുടെ ചിത്രം പങ്കു വച്ച് എഴുതി.

ലോക്ക് ഡൌൺ കാരണം ജോര്‍ദാനില്‍ നിന്നും ഇന്നലെയാണ് പ്രത്യേക പൃഥ്വിരാജും സംഘവും എയര്‍ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തിയത്. നേരെ വിമാനത്താവളത്തില്‍ നിന്നും വാഹനം ഡ്രൈവ് ചെയ്താണ് താരം കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോയത്.