കോവിഡ്: എം​പി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ച് മുഖ്യമന്ത്രി

single-img
23 May 2020

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി എം​പി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ന്ത് ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് എം​പി​മാ​രോ​ടും പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​മെ​ന്ന് എം​എ​ല്‍​എ​മാ​രോ​ടും ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം. കേന്ദ്രത്തിൽ നിന്ന് അടക്കം എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് എംപിമാരോടും, ഓരോ പ്രദേശത്തിന്റെയും സ്വഭാവം അനുസരിച്ച് പ്രാദേശികമായി എന്താണ് കൂടുതലായി ചെയ്യേണ്ടത് എന്ന് എംഎൽഎമാരോടും ചർച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. 

ഓരോദിവസവും കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുകയാണ്. പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും വർധിച്ചതോടെയാണ് രോ​ഗബാധിതരുടെ എണ്ണവും കൂടിയത്. ഇന്നലെ മാത്രം 42 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇനിയും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.