പെട്രോളുമായി രാജ്യത്ത് എത്തുന്ന ഇറാനിയൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കും; വെനിസ്വേല

single-img
22 May 2020

കാരക്കസ്: പെട്രോൾ ഇറക്കുമതി ചെയ്യുന്നതിനായി എത്തുന്ന ഇറാനിയന്‍ എണ്ണ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് വെനിസ്വേല പ്രഖ്യാപിച്ചു.പ്രത്യേക സാമ്പത്തിക മേഖലയായ 200 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച്‌ കപ്പലുകള്‍ക്ക് ബൊളീവിയന്‍ നാഷണല്‍ ആംഡ് ഫോഴ്സ് ബോട്ടുകള്‍ അകമ്പടി നൽകും. വെനിസ്വേലന്‍ പ്രതിരോധ മന്ത്രി വ്ലാഡിമര്‍ പദ്രീനോയാണ്ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഇറാനിൽ നിന്നെത്തുന്ന കപ്പലുകളെ അമേരിക്ക തടയാനുള്ള സാധ്യത കണക്കിലെടുത്താണ് വെനിസ്വേലയുടെ നീക്കം. ഫോര്‍ച്യൂണ്‍, ഫോറസ്റ്റ്, പെറ്റുനിയ, ഫാക്സോണ്‍, ക്ലാവല്‍ എന്നീ അഞ്ച് കപ്പലുകളാണ് 1.5 മില്യന്‍ ബാരല്‍ പെട്രോളുമായി വരുന്നത്.

ലോകത്തിലേക്ക് വച്ച് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനിസ്വേല. എന്നാല്‍, ഇവനിടെ എണ്ണയുടെ ഉല്‍പാദനം വളരെ കുറവാണ്. നിലവിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കുറച്ചുനാളുകളായി നേരിടുന്ന പെട്രോളിന്‍റെ ദൗര്‍ലഭ്യംകണക്കിലെടുത്താണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യാൻ നടപടി സ്വാകരിച്ചത്..

എന്നാൽ ഇറാനില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗുയ്ദോ രംഗത്തെത്തി. പ്രസിഡന്‍റ് നിക്കോളാസ് മദൂറോയുടെയും രാജ്യത്തെ എണ്ണ കമ്ബനികളുടെയും കൊടുകാര്യസ്ഥത കൊണ്ടാണ് പെട്രോള്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടായതെന്ന് ജുവാന്‍ ആരോപിച്ചു. യു.എസ് പിന്തുണയുള്ള വ്യക്തിയാണ് ജുവാന്‍ ഗുയ്ദോ.