ഇന്ത്യയിൽ കോവിഡ് ബാധിതരായി മരിക്കുന്നവരിൽ കൂടുതലും പുരുഷൻമാർ

single-img
22 May 2020

കോവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ മരിച്ചത് പുരുഷൻമാർ.രാണെന്നു റിപ്പോർട്ടുകൾ. മരിച്ചവരില്‍ 64 ശതമാനവും പുരുഷന്‍മാരാണെന്നും, മരിച്ചവരില്‍ 50.5 ശതമാനം പേര്‍ 60 വയസിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തി. 

15 വയസില്‍ താഴെ പ്രായമുള്ളവരിൽ കോവിഡ് ബാധിച്ച് മരിച്ചവർ  0.5 ശതമാനം മാത്രമാണ്. 15 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ 2.5 ശതനമാണ് മരണ നിരക്ക്. 30- 45 പ്രായത്തിലുള്ളവരില്‍ 11.4 ശതമാനവും 45- 60 പ്രായമുള്ളവരില്‍ 50.5 ശതമാനവുമാണ് മരണം സംഭവിച്ചിട്ടുള്ളത്. മരിച്ചവരില്‍ 73 ശതമാനത്തിനും മറ്റു രോഗങ്ങളും ഉണ്ടായിരുന്നതായും പഠനം പറയുന്നു. 60 വയസിനു മുകളില്‍ പ്രായമുള്ളവരും മറ്റു രോഗങ്ങള്‍ ഉള്ളവരുമായ കോവിഡ് ബാധിതരാണ് ഏറ്റവും അപകടകരമായ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ എന്നും പഠനം വ്യക്തമാക്കുന്നു.

ലവില്‍ ഇന്ത്യയില്‍ 63,624 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഏകദേശം 2.94 ശതമാനം പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്.