കുംഭമേളയിലെത്തിയ ബസുകളുടെ ചിത്രങ്ങൾ തങ്ങളുടേതാക്കി: ഉത്തർപ്രദേശിൽ അമളി പിണഞ്ഞ് കോൺഗ്രസ്

single-img
20 May 2020

ബസുകളുടെ ചിത്രുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ബിജെപി- കോൺഗ്രസ് പോര്. അതിഥി തൊഴിലാളികള്‍ക്ക് ബസ് ഏര്‍പ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരും പ്രിയങ്ക ഗാന്ധിയും തമ്മിലാണ് പോര് മുറുകുന്നത്. അതിര്‍ത്തിയില്‍ ആയിരം ബസുകള്‍ സജ്ജമാണെന്നും യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മതിയെന്നും പ്രിയങ്ക വ്യക്തമാക്കിയതിനു പിന്നാലെ കിലോമീറ്ററുകള്‍ നീളുന്ന ബസുകളുടെ ചിത്രം പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണവും ആരംഭിച്ചിരുന്നതാണ് അവർക്കു തന്നെ വിനയായത്. 

ചിത്രം വ്യാജമാണെന്നാണ് നിലഏവിൽ പുറത്തു വരുന്ന വിവരം.കഴിഞ്ഞ വര്‍ഷം കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രയാഗ് രാജില്‍ തയാറാക്കിയ 500 ബസുകളുടെ ചിത്രമായിരുന്നു ഇത്. യുപി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 500 പ്രത്യേക ബസുകള്‍ അണിനിരത്തി അന്ന് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു.

ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായ സുഷ്മിത ദേവ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ ചിത്രം പങ്കുവെച്ചതോടെയാണ് സംഭവങ്ങൾക്കു തുടക്കം. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചിത്രം ഏറ്റെടുത്തു. കേരളത്തിലും ചിത്രം വലിയ തോതില്‍ പ്രചരിച്ചിരുന്നു.