കൊവിഡ് 19 വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലും ഫ്രാന്‍സിലുമെന്ന് ചൈനീസ് മാധ്യമം

single-img
20 May 2020

കൊവിഡ് 19 വൈറസ് ബാധ ലോകത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് യുഎസിലും ഫ്രാന്‍സിലുമാണെന്ന് ചൈനീസ് മാധ്യമം. ചൈനയിൽ നിന്നുള്ള സിജിടിഎന്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ വാദമുള്ളത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിങ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വരുന്നത്.കഴിഞ്ഞ വര്‍ഷം ചൈനയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിക്കുന്നതിനു മുന്‍പ് ലോകത്തെ പല രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ചും മഹാമാരിയെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ചപറ്റിയോ എന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ചൊവ്വാഴ്ച നടന്ന യോഗത്തില്‍ 130 ഓളം രാജ്യങ്ങള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു.