സുഹൃത്തിന്റെ ഭാര്യ ഒളിച്ചോടാൻ വിസമ്മതിച്ചു; നെഞ്ചിലേക്ക് സ്വയം വെടിയുതിര്‍ത്ത് യുവാവ്

single-img
16 May 2020

സ്വന്തം സുഹൃത്തിന്റെ ഭാര്യ തനിക്കൊപ്പം ഒളിച്ചോടാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് നെഞ്ചിൽ സ്വയം വെടിയുതിർത്തു. വളരെ സാരമായി പരിക്കേറ്റ 27കാരനായ വിക്കിയെ ഉടൻ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിലെ തിക്രി ഖുർദിന് സമീപം സ്വരൺ ജയന്തി വിഹാർ പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 11 മണിയോടെയാണ് തന്നെ യുവാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് യുവതി പോലീസിൽ ഫോൺ വഴി പരാതിപ്പെടുകയായിരുന്നു.

ഫോൺ കാളിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കണ്ടത് രക്തത്തിൽ കുളിച്ചുക്കിടക്കുന്ന വിക്കിയെയാണ്. ഉടൻ തന്നെപോലീസ് ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്, യുവാവായ വിക്കിയുടെ സുഹൃത്തായ രമേശിന്റെ ഭാര്യയാണ് ഈ യുവതി. നേരത്തെ തന്നെ ക്രിമിനൽ കേസിൽ പ്രതിയായ രമേശ് ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെയാണ് രൂപയും വിക്കിയും തമ്മിൽ പ്രണയത്തിലാകുന്നത്.

സംഭവ ദിവസം രാവിലെ രൂപയുടെ വീട്ടിലെത്തിയ വിക്കി തനിക്കൊപ്പം ഇറങ്ങിവരാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു. പക്ഷെ ഇതിനോട് യുവതി വിസമ്മതിച്ചതിനെ തുടർന്ന് വിക്കി യുവതിക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. അതിനെ തുടർന്ന് വിക്കി സ്വയം വെടിയുതിർക്കുകയായിരുന്നു.

നിലവിൽ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് പറഞ്ഞു. വെടിയുതിർത്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.