‘ഹീറോ-ചി-വാദി- അഥവാ നായകന്റെ ദേശം; തെരുവിന് ഇർഫാൻ ഖാന്റെ പേരു നൽകി ഗ്രാമവാസികളുടെ ആദരം

single-img
15 May 2020

ബോളിവുഡിനു മാത്രമല്ല ലോകസിനിമയ്ക്കു തന്നെ നഷ്ടമായിരുന്നു ഇർഫാൻ ഖാന്റെ മരണം. ഇപ്പോഴും നിരവധിപ്പേരാണ് ഇർഫാന്റെ ഓർമ്മകൾ പങ്കുവച്ച് എത്തുന്നത്. എന്നാൽ തികച്ചും വേറിട്ട രീതിയിൽ താരത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം.

അന്തരിച്ച മഹാനടന്‍ മഹാനടനോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയില്‍ ഇ​ഗത്പുരി ​​ഗ്രാമത്തിലെ തെരുവിന് നടന്റെ പേര് നല്‍കിയിരിക്കുകയാണ് ഗ്രാമവാസികള്‍. ഈ നാടിന്‍റെ വികസനത്തിനായി അദ്ദേഹം നിരവധി കാര്യങ്ങള്‍ ചെയ്തിരുന്നു . അതിനാലാണ് ആ തെരുവിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്ന് ഗ്രാമവാസികൾ പറയുന്നു. ‘ഹീറോ-ചി-വാദി’ എന്നാണ് പുതിയ പേര്. ‘നായകന്റെ ദേശം’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

പത്ത് വര്‍ഷമായി ഇ​ഗത്പുരിയിലെ സ്ഥിരം സന്ദര്‍ശകനാണ് ഇര്‍ഫാന്‍ ഖാൻ. കമ്ബ്യൂട്ടര്‍ ആംബുലന്‍സ് തുടങ്ങി സ്കൂള്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, മഴക്കോട്ട്, സ്വെറ്റര്‍ എന്നിങ്ങനെ നിരവധി സഹായങ്ങള്‍ ഇവിടേക്കെത്തിക്കാന്‍ ഇര്‍ഫാന് കഴി‍ഞ്ഞിട്ടുണ്ട്.

വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29നാണ് ഇര്‍ഫാന്‍ മരിച്ചത്. 2018ല്‍ നടന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യ‌ം.