കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ സ്റ്റാളുകള്‍ നാളെ മുതല്‍ അനിശ്ചിതമായി അടച്ചിടും

single-img
15 May 2020

കോഴിക്കോട് ജില്ലയിൽ ചിക്കന്‍ സ്റ്റാളുകള്‍ നാളെ മുതല്‍ അനിശ്ചിതമായി അടച്ചിടാൻ തീരുമാനം. വിൽപ്പന നടത്തുമ്പോൾ കിലോക്ക് 200 രൂപക്ക് മുകളില്‍ ഇറച്ചി വില്‍ക്കരുതെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

ഈ നിർദ്ദേശത്തിൽ പ്രതിഷേധിച്ചാണ് സമരം. കോഴിയെ വളർത്തുന്ന ഫാമുകളില്‍ നിന്ന് കോഴി ലഭിക്കുന്നത് ഉയര്‍ന്ന നിരക്കിലാണെന്നാണ് വ്യാപാരികള്‍ പറയുന്നു.