ഹോട്ട്സ്പോട്ടിൽ ഇഫ്താർ വിരുന്ന്: 20 പേർക്കെതിരെ കേസ്

single-img
13 May 2020

വയനാട്ടിലെ ഹോട്ട്സ്പോട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലം​ഘിച്ച് ഇഫ്താർ വിരുന്ന് നടത്തി. നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങൾ ലം​ഘിച്ച് ഇഫ്താർ വിരുന്ന് നടത്തിയത്.

സംഭവത്തിൽ 20 പേർക്കെതിരെ അമ്പലവയൽ പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്. തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ പോയി വന്നതിനെ തുടർന്ന് ലോറി ഡ്രൈവർക്കും ചെറുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നെന്മേനി പഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.