ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ജോലി: വെബ് പോർട്ടലുമായി ബിജെപി കേരളാ ഘടകം

single-img
13 May 2020

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് വെബ് പോർട്ടലുമായി ബിജെപി കേരളാ ഘടകം. കേന്ദ്രനേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് കേരളഘടകം വെബ് പോർട്ടൽ ആരംഭിക്കുന്നതെന്നാണ് സൂചനകൾ.  അടുത്തയാഴ്ച പോർട്ടലിൻ്റെ ഉദ്ഠഘാടനം നടക്കുമെന്നാണ് അറിയുന്നത്. 

പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന മലയാളികളുടെ യോഗ്യതയും പ്രവൃത്തിപരിചയവും മറ്റ് വിവരങ്ങളും അതത് സംസ്ഥാനങ്ങളിലെ കമ്പനികൾക്കും ബിജെപി ഒരുക്കുന്ന പൊതുപോർട്ടലിനും കൈമാറും. ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിലെയും പൊതുമേഖലാ – സ്വകാര്യസ്ഥാപനങ്ങളിൽ വിദേശത്തു നിന്നു തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് അവസരമൊരുക്കുമെന്നാണ് പാർട്ടി പറയുന്നത്.

ലോക്ഡൗണിന് ശേഷം രാജ്യത്ത് വരേണ്ട മാറ്റങ്ങളെക്കുറിച്ച് വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് കേന്ദ്ര മന്ത്രിമാരുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്നതിനും ബിജെപി കേരളഘടകം അവസരമൊരുക്കും. വ്യവസായം, ആരോഗ്യം, കൃഷി തുടങ്ങി 12 മേഖലയിലെ മാറ്റങ്ങൾ ചർച്ചചെയ്യാൻ ഇതുവഴി അവസരമുണ്ടാകും.