ഇതുപോലെ ഒരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ല; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യം തോല്‍ക്കില്ല: പ്രധാനമന്ത്രി

single-img
12 May 2020

കേവലം ഒരു ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യം തോല്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പോരാട്ടം നാല് മാസം പിന്നിട്ടു. ഇത് ഇനിയും തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബന്ധുക്കൾ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു– പ്രധാനമന്ത്രി പറഞ്ഞു.

“ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി രാജ്യത്തിന് പുതിയ അവസരങ്ങളാണ് നല്‍കിയിരിക്കുന്നത്.
ഇനി നാം സ്വയം പര്യാപ്തത നേടുകയാണ് മുഖ്യം. കൊറോണക്കെതിരെ നമ്മൾ പോരാട്ടം തുടങ്ങിയപ്പോള്‍ ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മ്മിച്ചിരുന്നില്ല. പക്ഷെ ഇന്ന് ഇന്ത്യ രണ്ട് ലക്ഷം പിപിഇ കിറ്റുകളും എന്‍ 95 മാസ്‌ക്കുകളും നിര്‍മ്മിച്ചു കഴിഞ്ഞു. ഇപ്പോൾ ലോകത്തിന്റെ തന്നെ പ്രതീക്ഷയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്.