മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

single-img
12 May 2020

ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ലോക് ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി ആറ് മണിക്കൂർ നീണ്ട വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ഇതിൽ ആറു സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.

ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചേക്കും. റെയിൽ, വിമാന ഗതാഗതങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ചും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നൽകിയിരുന്നു. അതിനാൽ തന്നെ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ നാലാം ഘട്ടത്തിൽ തുടരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്ത്ര ഉൾപെടെ ചില സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തി ലോക്ക്ഡൗൺ നീട്ടണമോ അതോ റെഡ്സോണിൽ മാത്രമായി ലോക്ക്ഡൗൺ തുടരണമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.