മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

single-img
11 May 2020

കേരളത്തിൽ മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അന്ന് മുതൽ നിയന്ത്രണങ്ങളോടെ രാവിലെ 9 മുതല്‍ രാത്രി 7 മണിവരെയായിരിക്കും പ്രവര്‍ത്തന സമയം. ഒരു സമയം ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാം. എന്നാൽ ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല പകരം കള്ള് പാഴ്‌സലായാണ് നൽകുക.

അതേപോലെ തന്നെ ഭക്ഷണവും ഷാപ്പില്‍വച്ച് കഴിക്കാനും അനുവാദമുണ്ടാകില്ല. ക്യൂ നിൽക്കുമ്പോൾ ഒരു സമയം ക്യൂവില്‍ 5 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. അതേപോലെ തന്നെ ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില്‍ അനുവദിക്കൂ.

ഷാപ്പിലേക്ക് കള്ള് വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം നിർബന്ധമായും പാലിക്കണം.
ഷാപ്പിൽ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ ബുദ്ധിമുട്ടാകുമെന്ന് കരുതുന്നതിനാലാണ് എക്സൈസ് വകുപ്പ് പാഴ്സല്‍ നല്‍കാനുള്ള തീരുമാനം മുന്നോട്ട് വച്ചത്.