മാലിയില്‍ നിന്ന് 698 യാത്രക്കാരുമായി ഐ.എന്‍.എസ് ജലാശ്വ കൊച്ചിയിലെത്തി

single-img
10 May 2020

കൊച്ചി: 698 യാത്രക്കാരുമായി മാലിദ്വീപിൽ നിന്ന് തിരിച്ച ഐഎൻഎസ് ജലാശ്വ കൊച്ചി തീരത്തെത്തി. 595 പുരുഷന്മാരും 109 സ്ത്രീകളുമാണ് കപ്പലിലെത്തിയത്. ഇതില്‍ 18 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. 440 മലയാളികളാണ് എത്തിയത്.

ആകെ 20 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകൾ കപ്പിലെത്തിയിരുന്നു.തിരുവനന്തപുരം ജില്ലയില്‍ നിന്ന് 48 പേര്‍, കൊല്ലത്ത് നിന്ന് 33 പേര്‍, പത്തനംതിട്ട 23, ഇടുക്കി 14, കോട്ടയം 35, പാലക്കാട് 33, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 39, കാസര്‍ഗോഡ് 10, എറണാകുളം 175 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.

പരിശോധനയില്‍ രോഗലക്ഷണമുള്ളവരെ ക്വാറന്റൈനില്‍ ആക്കും. കൊച്ചിയില്‍ തന്നെയാണ് ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇവരെ ക്വാറന്റൈനിലേക്ക് കൊണ്ട് പോകാനായി 40 കെ.എസ്.ആര്‍.ടി.സി ബസുകളും 50 ഓണ്‍ലൈന്‍ ടാക്സികളുമാണ് തയ്യാറാക്കിയിരിക്കുന്നത്.ഇതിൽ ഭൂരിഭാഗം പേരും തൊഴിൽ നഷ്ടപ്പെട്ടെത്തിയവരാണ്.