വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വക്കുന്നതിനെതിരെ പ്രചാരണം നടത്തി: അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സസ്‌പെൻ്റ് ചെയ്തു

single-img
8 May 2020

വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സസ്‌പെൻ്റ് ചെയ്തു. നെയ്യാര്‍ വന്യ ജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജെ. സുരേഷിനെയാണ് സസ്‌പെന്റ് ചെയ്തത്. പകരം കാന്തല്ലൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സന്ദീപ് കുമാറിനെ ഈ സ്ഥാനത്ത് നിയമിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വക്കുന്നതിനെതിരെ പ്രചാരണം നടത്തിയതിനുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. 

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് പി കെ കേശവന്‍ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.