അഭിമാനത്തോടെ കേരളം; വോഗ് വാരിയേഴ്സ് പട്ടികയിൽ ഇടം നേടി ആരോഗ്യമന്ത്രി കെ കെ ശൈലജ

single-img
8 May 2020

കേരളത്തിന്റെ സ്വകാര്യ അഹങ്കാരവുമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗം അഭിമുഖീകരിച്ച കടുത്ത വെല്ലുവിളികളിൽ പ്രതിരോധ നടപടികൾക്ക് ശക്തമായ നേതൃത്വം നൽകി അവർ കഴിവു തെളിയിച്ചു. അന്താരഷ്ട്ര തലത്തിൽ പ്പോലും ആപ്രവർത്തനമികവ് പലതവണ അംഗീകരിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ കേരളത്തിന്റെ അഭിമാനം ഇരട്ടിയാകുകയാണ്. ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് പട്ടികയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇടം നേടിയിരിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാനാണ് കോവിഡ് വാരിയേഴ്സ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്.

മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന തലക്കെട്ടിലാണ് ടീച്ചറെക്കുറിച്ചുള്ള ലേഖനം. നിപ്പ വൈറസിന് ശേഷം, പൊതുജനാരോഗ്യമെന്ന ലക്ഷ്യവുമായി കൊറോണ വൈറസുമായുള്ള യുദ്ധത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നില്‍ക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.

2018 ൽ നിപ്പാ വൈറസിൽ നിന്ന് കേരളത്തെ കരകയറ്റി. ഒരിക്കല്‍ കൂടി അവര്‍ ഒരു മഹാമാരിയില്‍ നിന്ന് കേരളത്തെ കരകയറ്റുകയാണെന്നും വോഗ് ലേഖനത്തില്‍ പറയുന്നു. മഞ്ജു സാറാ രാജനാണ് വോഗിന് വേണ്ടി ലേഖനം എഴുതിയിരിക്കുന്നത്.